രാജേഷ് തില്ലങ്കേരി

കണ്ണൂർ : കോടിയേരിയിൽ നിന്നും പതിമൂന്ന് കിലോമീറ്റർ മാത്രമേ പിണറായിലേക്കുള്ളൂ. പിണറായി വിജയൻ സി പി എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറുന്നത് തലശ്ശേരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലായിരുന്നു. അന്ന് കോടിയേരി ബാലകൃഷ്ണൻ ജില്ലാ സെക്രട്ടറിയായപ്പോൾ തന്നെ കണ്ണൂരുകാർ ഉറപ്പിച്ചതാണ് പിണറായി വിജയന്റെ പിൻഗാമിയാണ് കോടിയേരി ബാലകൃഷ്ണൻ. തലശ്ശേരി കലാപത്തിൽ പിണറായി വിജയൻ സമാധാന സന്ദേശവുമായി രംഗത്തിറങ്ങിയവേളയിൽ കോടിയേരിയും ഒപ്പമുണ്ടായി. അന്ന് തുടങ്ങിയ സൗഹൃദമാണ് കോടിയേരിയും പിണറായും തമ്മിലുണ്ടായിരുന്നത്.


1990 ലാണ് കോടിയേരി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് എന്നും പിണറായി വിജയന്റെ പിൻഗാമിയായിരുന്നു കോടിയേരി
പാർട്ടിയിൽ പിണറായി -വി എസ് പോര് ശക്തമായപ്പോൾ ഒരു ഒത്തുതീർപ്പിന്റെ മുഖമായിരുന്നു കോടിയേരി. അഭ്യന്തര മന്ത്രിയെന്ന നിലയിയിലും കേരളത്തിൽ വലിയ മാറ്റങ്ങളായിരുന്നു. ജനമൈത്രി പൊലീസിന്റെ രൂപീകരണം, ഓഫീസും പഴഞ്ചൻ നീല ജീപ്പും മാറി, ഹൈവേ പൊലീസിനെ ശക്തമാക്കിയതും കോടിയേരിയായിരുന്ന.
പിണറായി വിജയന്റെ ദീർഘകാലത്തെ സെക്രട്ടറിസ്ഥാനം മാറിയപ്പോൾ ആ സ്ഥാനത്തേക്ക് വന്നത് കോടിയേരിയായിരുന്നു.


2015 ൽ സംസ്ഥാന സെക്രട്ടറിയായി. എന്ത് സങ്കീർണമായ പ്രശനമായാലും അത് രമ്യമായ രീതിയിൽ പരിഹരിക്കുന്നതിൽ കോടിയേരി ശ്രദ്ധിച്ചിരുന്നു,
ആർ എം പിയുടെ രൂപീകരണം, ടി പി വധം തുടങ്ങി നിരവധിയായ വിഷയങ്ങളിൽ പാർട്ടി വലിയ വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും അതെല്ലാം ഏറെ കയ്യടക്കത്തോടെയാണ് കോടിയേരി കൈകാര്യം ചെയ്തിരുന്നത്.


എന്നാൽ മക്കൾ ഉയർത്തിയ പ്രതിസന്ധികൾ ഈ നേതാവിനെ ഏറെ ഉലച്ചിരുന്നു. പോൾ മുത്തൂറ്റ് കൊലക്കേസിൽ ഉണ്ടായ വിവാദത്തിലും പിന്നീട് കിളിരൂർ കേസിൽ മക്കൾ വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും കോടിയേരി അഭ്യരമന്ത്രിയായിരുന്നു. അന്ന് കോടിയേരി കുടുംബം എറെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കെപ്പെട്ടു.
പിന്നീട് ഗൾഫിൽ മൂത്തമകൻ ബിനോയ് കോടിയേരിക്കെതിരെയുണ്ടായ ആരോപണം, തുടർന്ന് ബിഹാറിയുവതിയുടെ ലൈംഗികബീഡനാരോപണം, രണ്ടാമത്തെ മകൻ ബിനോയ് കോടിയേരിയുടെ അറസ്റ്റ് ജയിൽവാസം എല്ലാം കോടിയേരി ബാലകൃഷ്ണൻ എന്ന ജനകീയനേതാവിനെ ഏറെ അലട്ടിയിരുന്നു. ബിനോയി ജയിലിൽ അകപ്പെട്ടവേളയിൽ സി പി എം സെക്രട്ടറി പദത്തിൽ നിന്നും മാറി നിൽക്കേണ്ടിവന്നു. ഒപ്പം രോഗബാധയും കോടിയേരിയെ ഏറെ തളർത്തിയിരുന്നു. ഇന്നലെയാണ് മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാറി യുവതി നൽകിയ കേസിൽ ഒത്തുതീർപ്പുണ്ടായത്.


മക്കൾ ഉണ്ടാക്കിയ വിവാദങ്ങളും രോഗവും കോടിയേരിയെ തകർത്തിയെങ്കിലും ഒരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിനിടെയാണ് അദ്ദേഹം വീണ്ടും രോഗത്തിന് അടിമപ്പെടുത്തുന്നത്, കോടിയേരി കേരളത്തെ നയിക്കാൻ ഉണ്ടാവുമെന്ന പ്രതീക്ഷകൾക്കിടയിലാണ് അപ്രതീക്ഷിതമായുള്ള ഈ വിടവാങ്ങൽ.

LEAVE A REPLY

Please enter your comment!
Please enter your name here