തൃശൂർ: പെരുമ്പാവൂർ ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം ജയിൽ മാറ്റം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തിൽ നിന്ന് സ്വന്തം നാടായ അസമിലേക്ക് മാറ്റണമെന്നാണ് അമീറുൾ ഇസ്ലാമിന്റെ ആവശ്യം. ഭാര്യയും മക്കളും അസമിലാണ് ഉള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അപേക്ഷയിൽ പറയുന്നു. നിലവിൽ തൃശൂർ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് പ്രതി. വിയ്യൂർ ജയിലിൽ വന്ന് തന്നെ കാണാൻ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് പെരുമ്പാവൂരിലെ അഭിഭാഷക വിദ്യാർഥിനി ജിഷയുടെ കൊലപാതകം. പെരുമ്പാവൂർ രായമംഗലത്തെ ഇരിങ്ങോളിൽ 2016 ഏപ്രിൽ 28 രാത്രി 8.30 നാണ് 29 കാരിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ജോലിക്കു പോയ അമ്മ രാജേശ്വരി തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കാണുന്നത്. ശ്വാസം മുട്ടിച്ചും ക്രൂരമായി മർദിച്ചുമാണ് ജിഷയെ കൊലപ്പെടുത്തിയത്. ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നു. ശരീരത്തിൽ 30 ലധികം മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്. ഒടുവിൽ ജൂൺ 16 ന് അസം സ്വദേശിയായ അമീറുൾ ഇസ്ലാമിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പെരുമ്പാവൂരിലെ ഒരു കമ്പനിയിൽ ജോലിക്കാരനായിരുന്നു ജിഷ കൊലപ്പെട്ടതിന് ശേഷം ഇയാൾ. തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.  കൊറിയർ കമ്പനിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതിയ്ക്ക് വിചാരണാ കോടതി വധശിക്ഷ വിധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here