പത്തനംതിട്ട: ഐശ്വര്യപൂജയ്ക്കായി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഘം കൊല്ലപ്പെട്ടവരുടെ മാംസവും ഭക്ഷിച്ചുവെന്ന് പോലീസ്. ഇലന്തൂരിലെ ദമ്പതികളാണ് മാംസം ഭക്ഷിച്ചത്. ആയുരാരോഗ്യത്തിന് മാംസം ഭക്ഷിക്കാന്‍ പ്രതിയായ ഷാഫി ദമ്പതികളോട് ആവശ്യപ്പെട്ടുവത്രേ. ഇന്നലെ ദമ്പതികളെ വീട്ടിലെത്തിച്ച് ചോദ്യം ചെയ്ത പോലീസാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കടവന്ത്ര സ്‌റ്റേഷനില്‍ എ.സി.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യലാണ്.

ഇന്നലെയാണ് നരബലിയുടെ ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. സെപ്തംബര്‍ 26ന് കാണാതായ തമിഴ.നാട് സ്വദേശിനി പത്മയെ അന്വേഷിച്ചെത്തിയ പോലീസ് സംഘമാണ് നരബലി വിവരം പുറത്തുകൊണ്ടുവന്നത്.

 

അതേസമയം, നരബലിക്ക് ലോട്ടറി കച്ചവടക്കാരെയായ പല സ്ത്രീകളെയും ഷാഫി സമീപിച്ചതായാണ് പുറത്തുവരുന്ന വിവരം. അഞ്ചു മാസം മുന്‍പാണ് നരബലിക്കുള്ള പദ്ധതി തയ്യാറാക്കിയത്. ഗിണ്ടിഗല്‍ സ്വദേശിനിയായ ഒരു ലോട്ടറി കച്ചവടക്കാരിയെ സമീപിച്ച് മൂന്നു ലക്ഷം രൂപ ഓഫര്‍ ചെയ്തു. ഇലന്തൂരില്‍ ഒരു ദമ്പതികള്‍ക്ക് ദോഷമുണ്ടെന്ന് പറഞ്ഞ് അവരുടെ വീട്ടില്‍ പൂജ നടത്തി പണം വാങ്ങാമെന്നും അതില്‍ ഒന്നര ലക്ഷം രൂപ നല്‍കാമെന്നും ഷാഫി വാഗ്ദാനം ചെയ്തിരുന്നു. ആദ്യം താന്‍ സമ്മതിച്ചുവെങ്കിലും തന്റെ മനസാക്ഷി അനുവദിക്കാത്തതിനാല്‍ പിറ്റേന്ന് തിരുത്തിപറഞ്ഞു. ഇതോടെ ഷാഫി തന്നെ ചീത്ത വിളിച്ചുവെന്നും ഇവര്‍ പറയുന്നു.

റോസ്ലിയുടെ സുഹൃത്തായ കൊച്ചി സ്വദേശിനിയായ മറ്റൊരു ലോട്ടറി വില്‍പ്പനകാരിയെ സമീപിച്ചു. ഒന്നര ലക്ഷം രൂപ ദമ്പതികളില്‍ നിന്ന് തട്ടിയെടുക്കാമെന്നാണ് പറഞ്ഞത്. അതില്‍ അമ്പതിനായിരം രൂപ തനിക്കു നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ നേരത്തെ മുതല്‍ ഷാഫിയെ അറിയാവുന്ന താന്‍ ആവശ്യം നിരസിച്ചു. ഇതേതുടര്‍ന്നാണ് ഷാഫി റോസ്ലിയെ സമീപിച്ചതെന്നും അവര്‍ പറയുന്നു.

എന്തു ക്രൂരത ചെയ്യാനും മടിയില്ലാത്ത ആളാണ് ഷാഫി. സ്ത്രീയെ ചവിട്ടിക്കൊന്ന കേസില്‍
കളമശേരി സ്‌റ്റേഷനില്‍ കേസുണ്ട്. രക്തം കാണുന്നതില്‍ പേടിയില്ല. ആരെ കൊല്ലാനും തയ്യാറാണെന്ന് പറയുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹഭാഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here