തിരുവനന്തപുരം: സുഹൃത്തായ അധ്യാപികയെ ഉപദ്രവിച്ചെന്ന കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ക്രൈംബ്രാഞ്ചാണ് എല്‍ദോസിനെതിരെ ബലാത്സംഗ കേസെടുത്തത്. ഉടന്‍തന്നെ യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കും.

അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനുമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധ്യാപിക കൂടിയായ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. എംഎല്‍എ കുരിശുമാല തന്റെ കഴുത്തിലിട്ട് സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും യുവതി മൊഴി നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയ ശേഷമാണ് പുതിയ നടപടി. ജില്ലാ ക്രൈം ബ്രാഞ്ചാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്.

കേസില്‍ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടിവരും. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണസംഘം ഉടന്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ അനുമതി തേടുമെന്നാണ് വിവരങ്ങള്‍. എംഎല്‍എക്കെതിരെ കേസെടുത്ത വിവരം അന്വേഷണസംഘം സ്പീക്കറെ രേഖമൂലം അറിയിച്ചു.

‘വിഷയത്തില്‍ എല്‍ദോസിനോട് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം ഒളിവിലാണോയെന്ന് അറിയില്ല. കേസുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റ് കാര്യങ്ങളും പരിശോധിക്കും. എല്‍ദോസിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല’, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here