എന്നാല്‍ ഇത് തിരഞ്ഞെടുപ്പിന്റെ വിഷയം മാത്രമാണെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒന്നും തടസ്സമാകരുതെന്നും ജസ്റ്റസ് ധൂളിയ ചൂണ്ടിക്കാട്ടി

ന്യുഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി രണ്ടംഗ ബെഞ്ച് വിധിയില്‍ ഭിന്നത. ഇതേതുടര്‍ന്ന് ഹര്‍ജി വിശാല ബെഞ്ചിന് വിടാന്‍ തീരുമാനിച്ചു. ആ ബെഞ്ചിന്റെ സ്വഭാവം, ഘടന എന്നിവ ചീഫ് ജസ്റ്റീസ് തീരുമാനിക്കും.

ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധി ജസ്റ്റീസ് ഹേമന്ത് ഗുപ്ത ശരിവച്ച് ഹര്‍ജികള്‍ തള്ളിയപ്പോള്‍, ജസ്റ്റീസ് സുധാന്‍ഷു ധൂളിയ വിധിയെ എതിര്‍ക്കുന്ന ഹര്‍ജി അനുവദിക്കുകയായിരുന്നു. അതേസമയം, ഹിാജബ് നിരോധന ഉത്തരവ് ഇരു ജഡ്ജിമാരും വാക്കാന്‍ പോലും സ്‌റ്റേ ചെയ്തിട്ടില്ല.

പതിനൊന്ന് വിഷയങ്ങളാണ് ഇരു ജഡ്ജിമാരും പരിഗണിച്ചത്. ഹിജാബ് മത വിശ്വാസത്തിന്റെ ഭാഗമായി ഒഴിവാക്കാന്‍ പറ്റാത്ത അനിവാര്യമായ കാര്യമാണോ എന്നതാണ് ഇതില്‍ പ്രധാനം. എന്നാല്‍ ഇത് തിരഞ്ഞെടുപ്പിന്റെ വിഷയം മാത്രമാണെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒന്നും തടസ്സമാകരുതെന്നും ജസ്റ്റസ് ധൂളിയ ചൂണ്ടിക്കാട്ടി.

ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത വന്നതോടെ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ വിഷയങ്ങളില്‍ പത്തുദിവസം നീണ്ട വിശദമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതി നിലപാട് സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here