പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് മന്ത്രവാദത്തിന്റെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. മലയാലപ്പുഴയിലെ വാസന്തി മഠത്തിനെതിരെയാണ് നാട്ടുകാരുടെ പരാതി. വാസന്തി മഠത്തിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ മന്ത്രവാദിനി ദേവകിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

മഠത്തിലെ മന്ത്രവാദിനി ദേവകിക്കെതിരെയാണ് പ്രതിഷേധം. ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധവും നടന്നിരുന്നു. എന്നാല്‍ ഇവര്‍ മന്ത്രവാദവുമായി മുന്നോട്ടുപോകുകയായിരുന്നു. മഠത്തില്‍ ദുര്‍മന്ത്രവാദത്തിനിടെ ബാലന്‍ കുഴഞ്ഞുവീഴുന്ന വീഡിയോ ദൃശ്യങ്ങള്‍ മൂന്നു മാസം മുന്‍പ് പുറത്തുവന്നിരുന്നു.

ഇലന്തൂര്‍ നരബലി വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇവിടേക്കുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. പല നാടുകളില്‍ നിന്നും ആളുകള്‍ മന്ത്രവാദത്തിന് ഇവിടെ വരാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടിനുമുന്‍പില്‍ ഒരു ഷെഡ് കെട്ടിയാണ് വാസന്തി പൂജയും മന്ത്രവാദ ക്രിയകളും നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here