കെട്ടിച്ചമച്ച കേസാണെന്ന് ജിതിന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഭരണകക്ഷി മുന്നണിയുടെ ആവശ്യപ്രകാരം പോലീസാണ് കേസ് കെട്ടിച്ചമച്ചതെന്ന് ജിതിന്‍ വാദിച്ചു.

കൊച്ചി: എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് ബിജു ഏബ്രഹാമിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജിതിന്‍ ഹൈക്കോടതിയെ സമീപിച്ചത്. കെട്ടിച്ചമച്ച കേസാണെന്ന് ജിതിന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഭരണകക്ഷി മുന്നണിയുടെ ആവശ്യപ്രകാരം പോലീസാണ് കേസ് കെട്ടിച്ചമച്ചതെന്ന് ജിതിന്‍ വാദിച്ചു.

ഇത് എതിര്‍ത്ത സര്‍ക്കാര്‍, ജിതിന്‍ മുന്‍പ് പല കേസുകളിലൂം പ്രതിയാണെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും വാദിച്ചു. എന്നാല്‍ ഇത് തള്ളിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു ജിതിന്‍. ജൂണ്‍ 30നാണ് എകെജി സെന്ററിനു നേര്‍ക്ക് പടക്കമേറുണ്ടായത്. 84 ദിവസത്തിനു ശേഷമാണ് പ്രതിയെ പോലീസ് കണ്ടെത്തുന്നത്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടി പോലീസ് പ്രതിചേര്‍ത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here