തിരുവന്തപുരം: വിഴിഞ്ഞിനെതിരേയുള്ള സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പളളികളില്‍ സര്‍ക്കുലര്‍ വായിച്ചു. സമരത്തിന് സഹകരണവും ജനപങ്കാളിത്തവും തേടിയുളള ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സര്‍ക്കുലറാണ് എല്ലാ പളളികളിലും വായിച്ചത്. ഇത് അതിജീവന സമരമാണെന്നും വിജയിക്കുന്നതുവരെ തുടരുമെന്നും പളളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ നൂറാം ദിവസമായ വ്യാഴാഴ്ച മുതലപ്പൊഴിയില്‍ കരയിലും കടലിലും സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം. ഒപ്പം വിഴിഞ്ഞം മുല്ലൂരില്‍ വന്‍ ജനപങ്കാളിത്തത്തോടെ ഉപരോധവും ശക്തമാക്കും.

സമരസമിതി മുന്നോട്ട് വെച്ച ഏഴ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സമരസമിതി വ്യക്തമാക്കി. സമരസമിതിയുമായ് തത്ക്കാലം ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here