കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ കാ​ര​ശേ​രി പ‍​ഞ്ചാ​യ​ത്തി​ല്‍ ഷി​ഗ​ല്ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് കു​ട്ടി​ക​ള്‍​ക്കാ​ണ് ബാ​ക്ടീ​രി​യ ബാ​ധി​ച്ച​ത്. ഇ​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ളി​ല്‍ ചി​ല​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി.

പ‍​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, 18 വാ​ര്‍​ഡു​ക​ളി​ലാ​ണ് രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​റ്, 10 വ​യ​സു​കാ​രാ​യ ആ​ൺ​കു​ട്ടി​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ. 10 വ​യ​സു​കാ​ര​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 

ജി​ല്ല​യി​ൽ വീ​ണ്ടും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ർ​ജി​ത​മാ​ക്കി. രോ​ഗം ക​ണ്ടെ​ത്തി​യ പ​ഞ്ചാ​യ​ത്തി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ഇ​റ​ച്ചി ക​ട​ക​ള്‍, മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി. ഇ​തി​ന് പു​റ​മേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here