തൃശൂര്‍: നാഷണല്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ ഫോര്‍ ആയുഷ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് മെഡിസിന്‍- NAPVAIM ആദ്യ പാലിയേറ്റീവ് കെയര്‍ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ ഏറ്റുവാങ്ങി. പഞ്ചാബിലെ അമൃത്സര്‍ ശ്രീ ഗുരുറാംദാസ് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന എന്‍.എ.പി.സി.എ.ഐ.എം. ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് വേദിയിലാണ് അവാര്‍ഡ് സമ്മാനിച്ചത്. കേരളത്തിലെ 4 ജില്ലകളില്‍ സന്നദ്ധപ്രവര്‍ത്തകരെ പരിശീലിപ്പിച്ചും പ്രോത്സാഹിപ്പിച്ചും സാമൂഹ്യ ഉടമസ്ഥതയിലുള്ള 18 പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളുണ്ടാക്കുകയും 17 വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് അമ്പതിനായിരത്തോളം രോഗികള്‍ക്ക് നിരന്തര പരിചരണം കൊടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖല കെട്ടിപ്പടുക്കുകയും പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്.
എന്‍.എ.പി.സി.എ.ഐ.എം. വൈസ് പ്രസിഡന്‍റ് ഡോ. പങ്കജ് അഗര്‍വാള്‍ ശില്‍പ്പവും പ്രശസ്തിപത്രവും കൈമാറി. ശ്രീ ഗുരുറാംദാസ് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. ഡെല്‍ജിത് സിംഗ്, വഡോദര ഉന്നത്ത് ഗ്രാമസ്വരാജ് നിര്‍മാണ്‍ കേന്ദ്ര ചെയര്‍മാന്‍ റിട്ട. കേണല്‍ ഡോ. യശ്വന്ത് ജോഷി, ബാംഗളൂര്‍ കിദ്വായ് മെമ്മോറിയല്‍ ഓങ്കോളജി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിംഗെ ഗൗഡ എന്നിവര്‍ സന്നിഹിതരായിരുന്നു.


ഫോട്ടോ ക്യാപ്ഷന്‍: നാഷണല്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ ഫോര്‍ ആയുഷ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് മെഡിസിന്‍ ആദ്യ പാലിയേറ്റീവ് കെയര്‍ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് എന്‍.എ.പി.സി.എ.ഐ.എം. വൈസ് പ്രസിഡന്‍റ് ഡോ. പങ്കജ് അഗര്‍വാളില്‍നിന്ന് ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ ഏറ്റുവാങ്ങിയപ്പോള്‍. അമൃത്സര്‍ ശ്രീ ഗുരുറാംദാസ് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. ഡെല്‍ജിത് സിംഗ്, വഡോദര ഉന്നത്ത് ഗ്രാമസ്വരാജ് നിര്‍മാണ്‍ കേന്ദ്ര ചെയര്‍മാന്‍ റിട്ട. കേണല്‍ ഡോ. യശ്വന്ത് ജോഷി, ബാംഗളൂര്‍ കിദ്വായ് മെമ്മോറിയല്‍ ഓങ്കോളജി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിംഗെ ഗൗഡ എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here