ലഹരി ഇടപാട് നടക്കുന്നതായി വിവരം കിട്ടിയ പോലീസ് സംഘം അവിടേക്ക് പോകുന്നതിനിടെ എടവിലങ്ങാട് സ്വദേശികളായ സൂരജ്, അജിത്, അഖില്‍ എന്നിവര്‍ ​ആക്രമിക്കുകയായിരുന്നു

തൃശൂര്‍: മതിലകം സ്‌റ്റേഷനിലെ എസ്.ഐയ്ക്കു സാമൂഹിക വിരുദ്ധരുടെ ആക്രമണത്തില്‍ പരിക്ക്. കഴിഞ്ഞ രാത്രിയാണ് എസ്.ഐ അടക്കമുള്ള പോലീസ് സംഘത്തെ മൂന്നു പേര്‍ ആക്രമിച്ചത്. എസ്.ഐ മിഥുന്‍ മാത്യൂവിനാണ് പരിക്കേറ്റത്. എസ്.ഐയുടെ മുഖത്താണ് പരിക്കേറ്റത്.

പ്രദേശത്ത് ലഹരി ഇടപാട് നടക്കുന്നതായി വിവരം കിട്ടിയ പോലീസ് സംഘം അവിടേക്ക് പോകുന്നതിനിടെ ശ്രീനാരായണപുരം പതിയാശേരി വഴിയരികില്‍ സംശയകരമായി കണ്ട മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തു. ഇതോടെ സംഘം പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം അടിച്ചുതകര്‍ക്കുകയുമായിരുന്നു. ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു.

ആക്രമണം നടത്തിയ എടവിലങ്ങാട് സ്വദേശികളായ സൂരജ്, അജിത്, അഖില്‍ എന്നിവരെ മറ്റു പോലീസുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here