മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് കഴിഞ്ഞയുടനെ തകര്‍ന്നുവീഴുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്ഥലത്ത പ്രതിഷേധിക്കുകയാണ്.

കാസര്‍ഗോഡ്: പെരിയയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണു. പെരിയ ടൗണില്‍ നിര്‍മ്മിക്കുന്ന പാലം പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. ഈ സമയം പാലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടായിരുന്നു. ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് കഴിഞ്ഞയുടനെ തകര്‍ന്നുവീഴുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്ഥലത്ത പ്രതിഷേധിക്കുകയാണ്. അപകട സമയത്ത് പാലത്തിനു മുകളില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നു. എല്ലാവരും ഓടിമാറുകയായിരുന്നു. കോണ്‍ക്രീറ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥരോ കമ്പനിയുടെ പ്രതിനിധികളോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

കോണ്‍ക്രീറ്റ് ജോലിക്ക് ബലമുള്ള കമ്പികള്‍ ഉപയോഗിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. നിര്‍മ്മാണത്തി​ന്റെ തുടക്കം മുതല്‍ അപാകതയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ പരിഗണിച്ചില്ല. ദേശീയപാത അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അപകട കാരണം വ്യക്തമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here