തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇന്നും പ്രതിഷേധം. രാവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ കോര്‍പറേഷനിലേക്ക് എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്ന് അകത്ത് കയറി പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

കോര്‍പറേഷന്‍ വളപ്പിനുള്ളില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി മുദ്രാവാക്യം വിളിക്കുകയാണ്. മ്യേര്‍ കോര്‍പറേഷന്‍ ഓഫീസില്‍ എത്തിയ സ്ഥിതിക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയേക്കുമെന്ന് സൂചനയുള്ളതിനാല്‍ പോലീസ് സ്ഥലത്ത് തുടരുകയാണ്.

അതിനിടെ, കത്ത് വിവാദത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഇന്ന് ഉച്ചയ്ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here