മേയര്‍ ആര്യ രാജേന്ദ്രന്‍ പേരില്‍ വന്ന കത്ത് മറ്റാരോ തയ്യാറാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രം തുറക്കുന്നതിന് ജീവനക്കാരുടെ താതക്കാലിക നിയമനത്തിന് കത്ത് തയ്യാറാക്കിയിരുന്നുവെന്ന് കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍. കത്ത് എഴുതിയത് താന്‍ തന്നെയാണ്. എന്നാല്‍ ആ കത്ത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയിരുന്നില്ല. കത്ത് പുറത്തുവിട്ടത് ആരോ മനഃപൂര്‍വ്വം ചെയ്തതാണെന്നും ഡി.ആര്‍ അനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൂട്ടിരിപ്പ് കേന്ദ്രം അടിയന്തരമായി തുറന്നു പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചതോടെ നിയമനം കുടുംബശ്രീക്ക് കൈമാറാന്‍ തീരുമാനിച്ചു. അതോടെ തന്റെ കത്ത് കൈമാറേണ്ട ആവശ്യം വന്നില്ല. കാലാതാമസമില്ലാതെ ആളെ കിട്ടാനാണ് കത്ത് തയ്യാറാക്കിയത്. കത്ത് തയ്യാറാക്കുമ്പോള്‍ തന്നെ അതിന്റെ ആവശ്യമില്ലെന്ന തോന്നല്‍ തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ ആര്യ രാജേന്ദ്രന്‍ പേരില്‍ വന്ന കത്ത് മറ്റാരോ തയ്യാറാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here