കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍ നിയമനം നിയവിരുദ്ധമാണ്. ഭരണകക്ഷിയുടെ കേന്ദ്രമാക്കി സര്‍വകലാശാലകളെ മാറ്റാന്‍ അനുവദിക്കില്ല.

ന്യൂഡല്‍ഹി: പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കുഗ അവകാശമുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് ആരും കരുതേണ്ട. കോടതി വിധികള്‍ മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഭരണഘടനാ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ പറഞ്ഞു.

ഒട്ടേറെ തവണ സര്‍ക്കാര്‍ സര്‍വകലാശാല ഭരണത്തില്‍ സര്‍ക്കാര്‍ നിയവിരുദ്ധ ഇടപെടല്‍ നടത്തി. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍ നിയമനം നിയവിരുദ്ധമാണ്. ഭരണകക്ഷിയുടെ കേന്ദ്രമാക്കി സര്‍വകലാശാലകളെ മാറ്റാന്‍ അനുവദിക്കില്ല. ചാന്‍സലര്‍ എന്ന നിലയില്‍ തന്റെ ആശങ്ക വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here