തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ  സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ്‌ ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന 2023 മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തന ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി  നിർവഹിച്ചു. ചടങ്ങിൽ ഗ്ലോബൽ കേരള ഇനീഷ്യേറ്റീവ് കേരളീയം വർക്കിംഗ് ചെയർമാൻ ജി.രാജമോഹൻ അധ്യക്ഷത വഹിച്ചു.


 കേരളീയം സെക്രട്ടറി ജനറൽ എൻ ആർ ഹരികുമാർ ,ഫൊക്കാനയുടെ  സ്ഥാപക ജനറൽ സെക്രട്ടറി മധു നായർ , കേരളീയം ട്രഷറർ ജി.അജയകുമാർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി .  ഇൻറ്റർനാഷണൽ ലെയ്സൺ സെക്രട്ടറി ലാലു ജോസഫ് സ്വാഗതവും, ട്രിവാൻഡ്രം ക്ലബ് മുൻ പ്രസിഡൻ്റ് ബാബു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു

ഫൊക്കാന കേരളചരിത്രത്തിന്റെ തന്നെ  ഒരു ഭാഗമായി മാറിയെന്നും , അമേരിക്കൻ പ്രവാസികൾ സ്വന്തം നാടിനോട്  കാണിക്കുന്ന സ്നേഹവും  കാരുണ്യവും  പ്രശംസിനിയമാണെന്നും മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ കേരളാ  കൺവഷനുകളിൽ  ചരിത്രത്തിൽ ഇന്നുവരെ നടന്നിട്ടില്ലാത്ത തരത്തിൽ ഉള്ള  ഒരു കൺവെൻഷൻ ആണ് 2023 മാർച്ച് 31 മു തൽ ഏപ്രിൽ 2 വരെ നടക്കുവാൻ പോകുന്നത്. ഈ  ചരിത്ര മുഹൂർത്തത്തിന്  സാക്ഷിയാവാൻ ഫൊക്കാന നിങ്ങളെ ഓരോരുത്തരെയും തിരുവനന്തപുരത്തേക്ക്  സ്വാഗതം ചെയ്യുന്നു.


കേരളാ കൺവെൻഷന്റെ വിജയത്തിനായി മുപ്പത്തി ഒന്ന് അംഗ  സംഘാടക സമിതി രൂപീകരിച്ചു.രക്ഷാധികാരികളായി മന്ത്രി വി.ശിവൻ കുട്ടി, കേരളീയം ചെയർമാൻ   പി വി അബ്ദുൾ വഹാബ് എം പി എന്നിവരും മുഖ്യ ഉപദേഷ്ടാവായി മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ , ചെയർമാനായി ജി.രാജമോഹൻ, ജനറൽ സെക്രട്ടറിയായി എൻ ആർ ഹരികുമാർ, ജനറൽ കൺവീനറായി ലാലു ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് കേരളാ കൺവെൻഷന്റെ സ്വാഗത സംഘത്തിന്റെ ചുക്കാൻ പിടിക്കുന്നത്.

1 COMMENT

  1. Shivankutty is the role model of Kerala government and education department
    Please check all videos of shivankutty in the past.
    Fokana has an integrity for last 40 years
    Please don’t kill that.

LEAVE A REPLY

Please enter your comment!
Please enter your name here