കോഴിക്കോട്: ഫുട്ബോള്‍ ലഹരി അതിരുവിടുന്നുവെന്ന സമസ്ത കേരള ജംഇയ്യത്തുലിന്റെ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി നടത്തിയ പ്രസ്താവന തള്ളി മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. സമസ്ത പറഞ്ഞ കാര്യങ്ങള്‍ സമസ്തയോട് തന്നെ ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ആവേശത്തോടെ കാണുന്നതാണ് ഫുട്‌ബോള്‍, ഈ കാലഘട്ടത്തില്‍ ഫുട്ബോളിനെ എല്ലാവരും ആവേശത്തോടെ കാണുന്നുണ്ട്. ആളുകള്‍ പല ടീമുകളെയും പിന്തുണയ്ക്കുന്നുണ്ട്. അമിതാവേശത്തില്‍ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും എംകെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

 

താരാരാധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്വന്തം രാജ്യത്തേക്കാള്‍ സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ മാറുന്നു എന്ന വിമര്‍ശനാത്മകമായ പ്രസ്താവനയാണ് സമസ്ത നേതാവ് നാസര്‍ ഫൈസി നടത്തിയത്.

അതേസമയം തന്റെ നിലപാട് ഉറച്ചു നില്‍ക്കുന്നുവെന്ന് നാസര്‍ ഫൈസി ആവര്‍ത്തിച്ചു. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ നിത്യ ഭക്ഷണത്തിന് പോലും മനുഷ്യന്‍ പ്രയാസമനുഭവിക്കുമ്പോള്‍ വമ്പിച്ച സമ്പത്ത് കട്ടൗട്ടുകള്‍ ഉയര്‍ത്താനും മറ്റുമായി ചെലവാക്കുന്ന അവസ്ഥ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി മാറുകയാണെന്നും ഫൈസി പറഞ്ഞിരുന്നു.

പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണ്. അതോടൊപ്പം കുട്ടികളുടെ പഠനങ്ങള്‍ക്ക് പോലും ഭംഗം വരുകയും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമസ്തയുടെ ഖുത്തുബ കമ്മിറ്റി ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here