എറണാകുളം: നാളെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ കോൺഗ്രസിന്റെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പങ്കെടുക്കില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുധാകരന്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പകരം ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് സമ്മേളന ഭാരവാഹികളെ അറിയിച്ചിരിക്കുന്നത്. ഇപ്പോ​ഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ശശി തരൂര്‍ മുഖ്യപ്രഭാഷണം നടത്തുന്ന കോണ്‍ക്ലേവില്‍ ഇരുവരും ഒരേ വേദിയിലെത്തുന്നു എന്നതായിരുന്നു കോണ്‍ക്ലേവിന്റെ പ്രത്യേകതയായി കണ്ടിരുന്നത്.

കൊച്ചിയിൽ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ ശശി തരൂരും വി ഡി സതീശനും പങ്കെടുക്കുന്നുണ്ടെങ്കിലും ഇരുവരും ഒരേ വേദിയിൽ വരില്ല. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂര്‍ പങ്കെടുക്കുക. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലാകും വി ഡി സതീശൻ പങ്കെടുക്കുക.

 

സംഘടനയുടെ ദേശീയ ചെയര്‍മാനായ ശശി തരൂര്‍ മുഖ്യപ്രഭാഷകനായി എത്തുന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മൂന്നുപേരെയും ഒന്നിച്ചാണ് സംഘാടകര്‍ ക്ഷണിച്ചിരുന്നത്. മൂന്നു പേര്‍ക്കും തുല്യ പ്രാധാന്യം നല്‍കിയായിരുന്നു പരിപാടിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളും. ഡോ.എസ് എസ് ലാലും മാത്യു കുഴല്‍നാടന്‍ എംഎല്‍എയുമാണ് പ്രധാന സംഘാടകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here