പീരുമേട് : കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജും സാമൂഹിക സേവന രംഗത്ത് പ്രശസ്തരായ സ്മാർട്ട്‌ ഫൗണ്ടേഷനും സംയുക്തമായി പഠനത്തിൽ മികച്ച വിദ്യാർത്ഥിക്കൾക്ക് നൽകുന്ന ഡോ. സഖറിയാ മാർ തെയോഫിലസ് മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം നടന്നു.
കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പീരുമേട് ഡി. വൈ.എസ്.പി. കുര്യാക്കോസ്.ജെ ഉദ്ഘാടനം ചെയ്തു. 4 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകൾ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. മലങ്കര ഓർത്തഡോൿസ്‌ സഭ ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ. ബിജു ആൻഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി. പഠനത്തിൽ മികച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്ന മാർ ബസേലിയോസ് കോളേജ് കേരള വിദ്യാഭ്യാസ രംഗത്ത് ഒരു മാതൃകയാണെന്നു അദ്ദേഹം പറഞ്ഞു. സ്മാർട്ട്‌ ഫൌണ്ടേഷൻ ട്രസ്റ്റീ ഡോ. ബീന ഉമ്മൻ കാലം ചെയ്ത ഡോ. സഖറിയാ മാർ തെയോഫിലോസ് തിരുമേനിയെ അനുസ്മരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജയരാജ് കൊച്ചുപിള്ള, സഭ മുൻ മാനേജിങ് കമ്മിറ്റി അംഗം ഉമ്മൻ ജോൺ, ഉമ്മൻ കൊച്ചുമ്മൻ, നിഖിൽ മാത്യു ,പ്രൊഫ. ജാൻസൺ ഏലിയാസ്, പ്രൊഫ. മണികണ്ഠൻ എസ് എന്നിവർ പ്രസംഗിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here