ഞായറാഴ്ച നടന്ന വിഴിഞ്ഞം സംഘര്‍ഷത്തില്‍ നാല് ദിവസത്തിനു ശേഷം​ ആദ്യമായാണ് മുഖ്യമന്ത്രി ഒരു പ്രതികരണം നടത്തുന്നത്.

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ നടിന്റെ സൈ്വര്യം തകര്‍ക്കാനുള്ള നീക്കമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീഷണിയും അക്രമവും നടക്കുന്നു. പക്ഷേ, അക്രമികള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തിരിച്ചറിഞ്ഞ പോലീസ് സംശയമനം പാലിച്ചു. പോലീസ് അക്കാദമിയില്‍ വനിത പോലീസ് ഉദ്യോഗസ്ഥരുടെ പാസ്സിംഗ് ഔട്ട് പരിപാടിയില ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിന് നേരെ ആക്രമണം നടന്നു. പോലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു. ഭീഷണി മാത്രമല്ല .വ്യാപക ആക്രമണവും നടന്നു. വ്യക്തമായ ഗൂഡോദ്ദേശത്തോടെയാണ് അക്രമികള്‍ വന്നത്. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പോലീസ് തിരിച്ചറിഞ്ഞു. പോലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മാറാത്തതിന് കാരണം. പോലീസ് സേനയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഞായറാഴ്ച നടന്ന വിഴിഞ്ഞം സംഘര്‍ഷത്തില്‍ നാല് ദിവസത്തിനു ശേഷം​ ആദ്യമായാണ് മുഖ്യമന്ത്രി ഒരു പ്രതികരണം നടത്തുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here