വിഴിഞ്ഞം തീരശോഷണം പഠിക്കാന്‍ നിയോഗിച്ച സമിതിയില്‍ സമരസമിതി പ്രതിനിധിയെ ഉള്‍പ്പെടുത്തുക, കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സമരസമിതി മുന്നോട്ടുവയ്ക്കുന്നത്.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം സമാവായത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിത നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. വൈകിട്ട് അഞ്ചിനാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നത്.
കഴിഞ്ഞ ദിവസം സമരസമിതി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ബസേലിയോസ് മാര്‍ ക്ലീമ്മീസ് ബാവ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകളില്‍ വന്ന നിര്‍ദേശങ്ങളാകും ഉപസമിതി പരിഗണിക്കുക. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ ദേതൃത്വം ലത്തീന്‍ അതിരുപത നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.
വിഴിഞ്ഞം തീരശോഷണം പഠിക്കാന്‍ നിയോഗിച്ച സമിതിയില്‍ സമരസമിതി പ്രതിനിധിയെ ഉള്‍പ്പെടുത്തുക, കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സമരസമിതി മുന്നോട്ടുവയ്ക്കുന്നത്.

സമരസമിതിയുമായി മുഖ്യമന്ത്രിമാരോ മന്ത്രിമാരോ ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. തുറമുഖ സംരക്ഷണത്തിന് കേന്ദ്രസേന എത്തിയാല്‍ സമരത്തിന്റെ സ്വഭാവം മാറുമെന്ന ആശങ്ക സമരസമിതിയേയും നിയമസഭ സമ്മേളനം ചേരാനിരിക്കുന്നുവെന്നത് സര്‍ക്കാരിനും സമവായത്തെ കുറിച്ച് വേഗത്തില്‍ ചിന്തിക്കാന്‍ കാരണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here