സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്‍ കൊണ്ടാഴി സ്വദേശി ജോണിയുടെ വാഹനമാണ് അപകടത്തില്‍പെട്ടത്.

തൃശൂര്‍: തിരുവില്വമല എഴുന്നള്ളത്ത് കടവ് ചെക്ക്ഡാമില്‍ കാര്‍ പതിച്ചു. ചെക്ക്ഡാമിനു മുകളിലൂടെ കാര്‍ പോകുമ്പോള്‍ പെട്ടെന്ന് പുഴയിലെ ഒഴുക്ക് ശക്തിപ്പെടുകയും നിയന്ത്രണംവിട്ട് കാര്‍ ഒഴുക്കില്‍ പെടുകയുമായിരുന്നു. യാത്രക്കാരനെ മീന്‍പിടുത്തക്കാര്‍ രക്ഷപ്പെടുത്തി.

സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്‍ കൊണ്ടാഴി സ്വദേശി ജോണിയുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. തിരുവില്വാമല ഭാഗത്തേക്ക് പോകുകയായിരുന്നു ജോണി. ഡാമിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് ഗായത്രി പുഴയില്‍ വെള്ളം ഉയരുകയായിരുന്നു.

ഈ സമയം ചെക്ക്ഡാമില്‍ മറ്റു വാഹനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം സുരക്ഷിതമായി കരകയറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here