വാഷിങ്ടൺ: ഇന്ത്യയുടെ അധ്യക്ഷതയിൽ ജി 20 രാജ്യങ്ങൾ വൻ പുരോഗതിയുണ്ടാക്കുമെന്ന് ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീത ഗോപിനാഥ്. കടക്കെണിയിൽ നിന്നുള്ള ആശ്വാസം, ക്രിപ്റ്റോ കറൻസിയുടെ നിയന്ത്രണം, കാലാവസ്ഥ ധനകാര്യം എന്നിവയിൽ പുരോഗതിയുണ്ടാവുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു.

നിരവധി രാജ്യങ്ങൾ നിലവിൽ കടക്കെണിയിലാണ്. അവരെ സഹായിക്കാൻ ഇപ്പോൾ ജി 20 രാജ്യങ്ങൾക്ക് പൊതു തത്വമുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തണം. ക്രിപ്റ്റോയെ നിയന്ത്രിക്കാൻ ചില നിയമങ്ങൾ അത്യാവശ്യമാണ്. കാലാവസ്ഥ ധനകാര്യവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

വികസ്വര രാജ്യങ്ങൾക്ക് ഇതിനായി കൂടുതൽ ഫണ്ട് വേണ്ടി വരുമെന്നും ഇക്കാര്യങ്ങളിലെല്ലാം പുരോഗതിയുണ്ടാക്കാൻ ഇന്ത്യയുടെ നേതൃത്വത്തിന് സാധിക്കുമെന്നും ഗീത ഗോപിനാഥ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here