ആലപ്പുഴ: ജാതിപ്പേര് വിളിച്ചെന്ന പരാതിയിൽ എൻ.സി.പി നേതാവും കുട്ടനാട് എം.എൽ.എയുമായ തോമസ് കെ. തോമസിനെതിരെ കേസ്. എം.എൽ.എയെ കൂടാതെ ഭാര്യക്കും ഷേർളി തോമസിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നാഷണലിസ്റ്റ് മഹിള കോൺഗ്രസ് നേതാവ് ആർ.ബി ജിഷയെ അധിക്ഷേപിച്ചെന്നാണ് പരാതി. ഡിസംബർ ഒമ്പതിന് ഹരിപ്പാട് നടന്ന എൻ.സി.പി ഫണ്ട് സമാഹരണ യോഗത്തിലാണ് സംഭവം. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here