ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍, മള്‍ട്ടി-ലെവല്‍ കാര്‍ട്ടിംഗ് ട്രാക്കും പ്രീമിയര്‍ എന്റര്‍ടെയ്ന്‍മെന്റ് വേദിയുമായ സൂപ്പര്‍ചാര്‍ജ്ഡ് എന്റര്‍ടെയ്ന്‍മെന്റ് ഡിസംബര്‍ 16ന് തുറക്കും. ന്യൂജഴ്‌സിയിലെ എഡിസണിലാണ് പുതിയ കോംപ്ലക്‌സ് തുറക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മീഡിയ, റിബണ്‍ കട്ടിംഗ് ഇവന്റും സംഘടിപ്പിക്കും. എഡിസണില്‍ ടോപ്പ് ഗോള്‍ഫിന്റെ തൊട്ടടുത്തായാണ് സൂപ്പര്‍ചാര്‍ജ്ഡ് എന്റര്‍ടൈന്‍മെന്റ് പുതിയ കോംപ്ലക്‌സ്. കമ്പനിയുടെ രണ്ടാമത്തെയും യുഎസിലെ ഏറ്റവും വലിയ സ്ഥാപനവുമാണിത്.

ആദ്യത്തേത് 2019 ജൂണില്‍ മസാച്യുസെറ്റ്സില്‍ തുറന്നിരുന്നു. 131,000 ചതുരശ്ര അടിയാണ് മൊത്തം വിസ്തൃതി. 16 ഏക്കറിലാണ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത്. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സൂപ്പര്‍ചാര്‍ജ്ഡ് എന്റര്‍ടൈന്‍മെന്റ് എഡിസണ്‍ തയ്യാറാകുന്നത്. കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ സ്റ്റീഫന്റെയും സാന്ദ്ര സാംഗര്‍മാനോയുടെയും നേതൃത്വത്തിലായിരുന്നു നിര്‍മാണം.

സൂപ്പര്‍ചാര്‍ജ്ഡ് എന്റര്‍ടൈന്‍മെന്റ് എഡിസണ്‍ എല്ലാ പ്രായക്കാര്‍ക്കും ആസ്വാദ്യകരമാകുമെന്നും പരിസ്ഥിതി സൗഹാര്‍ദവും സീറോ കാര്‍ബണ്‍ എമിഷന്‍ ചട്ടങ്ങള്‍ പാലിച്ചുമാണ് നിര്‍മാണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. സ്വകാര്യ ലോഞ്ച് സീറ്റിംഗ്, ഫുഡ്, ബാര്‍ സര്‍വീസ്, ഇന്ററാക്ടീവ് പ്രൊജക്ഷന്‍ ടാര്‍ഗെറ്റുകള്‍, ഗെയിമുകള്‍ എന്നിവയുള്ള ലക്ഷ്വറി ആക്സ് ത്രോയിംഗിന്റെ 19 ലൈനുകളും സജ്ജമാണ്. ബിഗ് റൈഡ്, കിംഗ് കോങ് സ്‌കള്‍ ഐലന്‍ഡ് തുടങ്ങി ത്രില്ലിംഗ് വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍ ഉള്‍പ്പെടെ 150-ഓളം ഗെയിമുകളും ഡ്രോപ്പ് & ട്വിസ്റ്റ് ടവറും ബയോണിക് ബമ്പര്‍ കാര്‍സ് അരീനയും ആസ്വദിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here