നാഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ ആര്‍.ബി ജിഷ ആണ് പരാതിക്കാരി.

ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ്.കെ തോമസിനും ഭാര്യ ഷേര്‍ലി തോമസിനുമെതിരെ പോലീസ് കേസെടുത്തു. നാഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ ആര്‍.ബി ജിഷ ആണ് പരാതിക്കാരി. പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്.

ഈ മാസം ഒമ്പതിന് ഹരിപ്പാട് നടന്ന ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് സംഭവം മണ്ഡലത്തിന് പുറത്തുള്ളവര്‍ പുറത്തുപോകണമെന്ന് ജിഷ ആവശ്യപ്പെട്ടതാണ് എംഎല്‍എയേയും ഭാര്യയേയും പ്രകോപിപ്പിച്ചത്. തന്നെ ‘കാക്കയെ പോലെ കറുത്തവള്‍’ എന്നും വിളിച്ച് അധിക്ഷേപിച്ചുവെന്നും ജിഷ പരാതിയില്‍ പറയുന്നു.

 

എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ എത്തിയതെന്ന് തോമസ് കെ.തോമസ് പറയുന്നു. നിയമസഭ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനാല്‍ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭാര്യയും യോഗഹാളില്‍ എത്തിയതെന്നും എംഎല്‍എ പറയുന്നു.

ജിഷയോട് ഷേര്‍ലി തോമസ് മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം പറുത്തുവന്നിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ ഷേര്‍ലിയുടെ പെരുമാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും വ്യക്തമാണ്. എന്നാല്‍ തന്നോട് മോശമായി പെരുമാറിയതിനാലാണ് അങ്ങനെ പറഞ്ഞതെന്ന് അവരും പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here