ശ്രീരംംഗപട്ടണം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ പ്രധാന അധ്യാപകനെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. കര്‍ണാടകയിലെശ്രീരംഗപട്ടണം കട്ടേരി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന അധ്യാപകനാണ് വിദ്യാര്‍ത്ഥികളുടെ ശിക്ഷാനടപടി.

സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ചാണ് അധ്യാപകന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇക്കാര്യം ഹോസ്റ്റലിലെ മറ്റു കുട്ടികളെ പെണ്‍കുട്ടി അറിയിച്ചു. ഇതോടെ സ്‌കൂളിലെത്തി വടിയും ചെരുപ്പുമെല്ലാം ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികള്‍ അധ്യാപകനെ നേരിടുകയായിരുന്നു.

 

മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളെ പിന്മാറ്റാന്‍ സ്‌കൂളിലെ മറ്റ് ജീവനക്കാരും അധ്യാപകരും ശ്രമിക്കുന്നുണ്ട്. അധ്യാപകനെതിരെ കര്‍ശന നടപടി എടുക്കാമെന്ന് അവര്‍ പറയുന്നതും വീഡിയോയില്‍ കാണാം.

മര്‍ദ്ദനത്തിനിടെ മറ്റൊരു മുറിയില്‍ കയറി രക്ഷപ്പെടാന്‍ അധ്യാപകന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ പിന്നാലെയെത്തി ഇയാളെ അടിക്കുകയാണ്.

അതേസമയം, പ്രധാന അധ്യാപകനെതിരെ മുന്‍പും പരാതിയുണ്ടെന്നും നിരവധി പെണ്‍കുട്ടികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യം പുറത്തുവന്നതോടെ ഹോസ്റ്റലെത്തിയ പോലീസ് അധ്യാപകനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here