ജനവാസ മേഖല വയലറ്റ് നിറത്തിലും പരിസ്ഥിതി ലോല മേഖല-പിങ്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല, പഞ്ചായത്ത് സ്ഥാപനങ്ങള്‍ കറുപ്പ്, വനം-പച്ച എന്നീ നിറങ്ങളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

2021ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയ സീറോ ബഫള്‍ സോണ്‍ ഭൂപടവും റിപ്പോര്‍ട്ടും. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതികള്‍ പരിശോധിച്ച് തിരുത്തല്‍ വരുത്തും. പരാതി അറിയിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 22 സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുളള ഭൂപടമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ ഓരോ മേഖലയ്ക്കും പ്രത്യേകം നിറം നല്‍കി രേഖപ്പെടുത്തിയിട്ടുണ്ട്. ജനവാസ മേഖല വയലറ്റ് നിറത്തിലും പരിസ്ഥിതി ലോല മേഖല-പിങ്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല, പഞ്ചായത്ത് സ്ഥാപനങ്ങള്‍ കറുപ്പ്, വനം-പച്ച എന്നീ നിറങ്ങളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

 

വയനാട്, കോഴിക്കോട് ജില്ലകളിലെ ഏഴ് പഞ്ചായത്തുകള്‍ ബഫര്‍ സോണില്‍ വരും. സൂല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭൂരിഭാഗം പ്രദേശവും ബഫര്‍ സോണില്‍ വരുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പ്രദേശങ്ങള്‍ ബഫര്‍ സോണില്‍ വരുന്നുണ്ട്. ഓരോ വില്ലേജിലേയും പ്രത്യേകം മാപ്പ് നല്‍കുന്നുണ്ട്.

അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാനും തിരുത്തലുകള്‍ക്കുമായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫീല്‍ഡ് സര്‍വേ ഉടന്‍ ആരംഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.

68 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപഗ്രഹ സര്‍വേ പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here