സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെയും മരണത്തെയും സംബന്ധിച്ചും സുപ്രീംകോടതി ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം

കൊച്ചി: സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ കള്ള രേഖകള്‍ ഹാക്ക് ചെയ്ത് കൂട്ടിച്ചേര്‍ത്തതാണെന്ന അമേരിക്കന്‍ വെബ് ഫോറന്‍സിക് വിദഗ്ധരായ ആര്‍സനലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെയും മരണത്തെയും സംബന്ധിച്ചും സുപ്രീംകോടതി ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 30ന് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സ്റ്റാന്‍ സ്വാമി – നീതിദിനമായി ആചരിക്കും.

ഇക്കാര്യമുന്നയിച്ചും തങ്ങള്‍ക്ക് അഹിതമായി സംസാരിക്കുന്ന ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്ത് ആജീവനാന്ത കാരഗൃഹവാസം വിധിക്കുവാന്‍ സര്‍ക്കാരിന് ദുസ്വാതന്ത്ര്യം കൊടുക്കുന്ന യു എ പി എ യെന്ന കരിനിയമം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടും ഐ എച്ച് ആര്‍ ഡബ്ല്യു ഒപ്പുശേഖരണം നടത്തും.

 

ആള്‍ ഇന്ത്യാ കാത്തലിക് പ്രസ്സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ. ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം പി ഡോ. ചാള്‍സ് ഡയസ്, ജോസഫ് ആഞ്ഞിപ്പറമ്പില്‍, പി എ ഷാനവാസ്, ആദം അയൂബ്, കെ പി സേതുനാഥ്, തോമസ് മാത്യു, പി എ പ്രേംബാബു, അഡ്വ. മേരിദാസ് കല്ലൂര്‍, ജോര്‍ജ്ജ് കാട്ടുനിലത്ത്, പ്രഫ. സൂസന്‍ ജോണ്‍. സി. അഡ്വ. ടീന ജോസ്, ഡോ. എം ഡി ആലീസ്, അഡ്വ, കെ വി ഭദ്രകുമാരി, അസൂറ ടീച്ചര്‍, സി എ പരീത്, കെ കെ ബാലന്‍, കെ ഡി മാര്‍ട്ടിന്‍ തുടങ്ങി വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രസംഗിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ പുല്ലൂടന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here