നിയന്ത്രണം കടുപ്പിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ പൊതുഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും സാമൂഹിക അകലവും സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍, സാനിറ്റൈസര്‍ എന്നിവയും നിര്‍ബന്ധമാക്കണം.

ന്യുഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണത്തിന് നിര്‍ദേശം. രാജ്യാന്തര വിമാനത്താവളങ്ങളില്‍ റാന്‍ഡം സാംപിള്‍ പരിശോധന പുനരാരംഭിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാളവ്യ പാര്‍ലമെന്റില്‍. വിദേശത്തുനിന്നെത്തുന്ന യാത്രക്കാര്‍ക്കാണ് പരിശോധന ഏര്‍പ്പെടുത്തിയത്. മാസ്‌ക് അടക്കമുള്ള പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്ന സാംപിളുകളുടെ ജനതക ശ്രേണീകരണം നടത്തണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ വകഭേദത്തിലുള്ള വൈറസ് സാന്നിധ്യം കണ്ടെത്താനാണിത്. പുതുവത്സര-ഉത്സവ സീസണ്‍ പരിഗണിച്ച് സംസ്ഥാനങ്ങളോട് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസെര്‍, വാക്‌സിന്‍ മുന്‍കരുതല്‍ ഡോസ്, സാമൂഹിക അകലവും പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പാര്‍ലമെന്റില്‍ അറിയിച്ചു.

 

വൈകിട്ട് 3.30ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ന്നതതല അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷം മാസ്‌ക് അടക്കമുള്ള കാര്യങ്ങളില്‍ നിര്‍ദേശം വന്നേക്കും.

അതേസമയം, നിയന്ത്രണം കടുപ്പിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ പൊതുഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും സാമൂഹിക അകലവും സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍, സാനിറ്റൈസര്‍ എന്നിവയും നിര്‍ബന്ധമാക്കണം.

വിവാഹങ്ങള്‍, രാഷ്ട്രീയ, സാമൂഹിക യോഗങ്ങള്‍, രാജ്യാന്തര യാത്രകള്‍ എന്നിവയ്ക്കും നിയന്ത്രണം കൊണ്ടുവരണം. പനി, തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. മൂന്‍കരുതല്‍ ഡോസ് അടക്കം കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here