കരിപ്പൂർ: സ്വർണക്കടത്ത് കേന്ദ്രമായി കരിപ്പൂർ വിമാനത്താവളം. ബുധനാഴ്ച രാവിലെ വീണ്ടും സ്വർണം പിടികൂടി. തിരുപ്പൂർ സ്വദേശി മുസ്തഫയിൽനിന്ന് 35 ലക്ഷം രൂപ വിലവരുന്ന 636 ഗ്രാം സ്വർണമാണ് പോലീസ് പിടികൂടിയത്.

സ്വർണം കാപ്സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് ആയിരുന്നു കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്ത് എത്തിയപ്പോഴായിരുന്നു ഇയാൾ പോലീസ് പിടിയിലായത്. ഇയാൾ സ്വർണം കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. 

കഴിഞ്ഞ ദിവസം, കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ഒരൂ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശി ഷഹല (19) ആണ് 1884 ഗ്രാം സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വച്ച് പോലീസ് പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here