മലപ്പുറം: പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരിയായ 19കാരിക്ക് ക്രൂര പീഡനം. കേസില്‍ മൂന്നുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. സജീര്‍ ഓട്ടോ ഡ്രൈവര്‍ ആണ്.ബന്ധു വീട്ടിലേക്ക് ഇറങ്ങിയ പെണ്‍കുട്ടി വഴിതെറ്റി പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.

സഹായം വാഗ്ദാനം ചെയ്താണ് പ്രതികളായ മുനീര്‍, പ്രജീഷ് എന്നിവര്‍ പെണ്‍കുട്ടിയെ സമീപിച്ചത്. തുടര്‍ന്ന് അടുത്ത കെട്ടിടത്തിലേയ്ക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. പിന്നീട് ഓട്ടോറിക്ഷ ഡ്രൈവറായ സജീറിനൊപ്പം കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വീണ്ടും പീഡിപ്പിക്കുകയായിരുന്നു.ശേഷം രക്ഷപ്പെട്ട പെണ്‍കുട്ടി കാസര്‍കോട്ടേയ്ക്ക് ട്രെയിനില്‍ കയറി പോയി.

 

കാസര്‍കോട് എത്തിയ ശേഷം പോലീസാണ് പെണ്‍കുട്ടിയെ കോഴിക്കോട്ടേയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here