തിരുവനന്തപുരം: വൈദീകം റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ വിജിലന്‍സില്‍ പരാതി. മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാധീനം ഉപയോഗിച്ചെന്നും ആന്തൂര്‍ നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും കാട്ടിയാണ് പരാതി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതിക്കാരന്‍.കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. റിസോര്‍ട്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

 

അതേസമയം വൈദീകം റിസോട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്റെ ഭാര്യ ഇന്ദിരയാണെന്ന റിപ്പോര്‍ട്ട് സിഇഒ തോമസ് ജോസഫ് തള്ളി. സിപിഐഎം സഹയാത്രികനായ രമേഷ് കുമാറിനും ഭാര്യക്കുമാണ് ഏറ്റവും കൂടുതല്‍ ഓഹരിയുള്ളതെന്നും മറ്റു പ്രചാരണങ്ങള്‍ ഇ പി ജയരാജനെ കരിവാരി തേക്കാനാണെന്നും തോമസ് ജോസഫ് പറഞ്ഞു.

പി കെ ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരികളാണ് ഉള്ളത്. റിസോര്‍ട്ടിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍പേഴ്സനും ഇന്ദിരയാണ്. റിസോര്‍ട്ടില്‍ ഇന്ദിരയുടെ ഓഹരി വെളിപ്പെടുത്താന്‍ നേരത്തെ സിഇഒ തയ്യാറായിരുന്നില്ല.2021 ഡിസംബര്‍ 17 നാണ് ഇന്ദിര ചെയര്‍പേഴ്സനായത്. ഇതിന് മുമ്പ് മകന്‍ ജെയ്സനായിരുന്നു ചെയര്‍മാന്‍. ജെയ്സന്റെ ഓഹരിമൂല്യം 10 ലക്ഷം രൂപയാണ്. ഇതോടെ ഇപിയുടെ കുടുംബത്തില്‍ ഭാര്യക്കും മകനും മാത്രമായി 92 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോര്‍ട്ടിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here