ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോയ രണ്ടു ലക്ഷത്തില്‍ ഒരുലക്ഷം കാണാതെ പോയെന്ന് പരാതി. എടത്വാ ഡിപ്പോയില്‍ നിന്നുമാണ് പരാതി കിട്ടിയിരിക്കുന്നത്. ഡിസംബര്‍ 23 ന് രാവിലെയാണ് സംഭവമെന്ന് എടത്വാ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസും കെ.എസ്.ആര്‍.ടി.സി. വിജിലന്‍സും അന്വേഷണം തുടങ്ങി.

ഡിപ്പോയില്‍ നിന്നും കിട്ടിയ 2,95,000 രൂപ കളക്ഷന്‍ തുകയില്‍ നിന്നും 1,10,000 കാണാതെ പോയെന്നാണ് പരാതി. ഒരു കിലോമീറ്റര്‍ അകലെയുള്ള ബാങ്കില്‍ അടയ്ക്കാനായി സിഎല്‍ആര്‍ ജീവനക്കാരി പൊതിഞ്ഞ് കവറിലാക്കി കൊണ്ടുപോയ തുകയിലാണ് പണനഷ്ടം ഉണ്ടായത്. ബസില്‍വെച്ച് മോഷണം നടന്നിരിക്കുന്നതായിട്ടാണ് ജീവനക്കാരി പോലീസിനോട് പറഞ്ഞിരിക്കന്നത്.

 

കളക്ഷന്‍ തുക സാധാരണ കൈകാര്യം ചെയ്യുന്ന ഓഫീസ് അസിസ്റ്റന്റ് ഓഫീസില്‍ ഇല്ലായിരുന്നു. ഇയാള്‍ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് പോയിരുന്നു. തുടര്‍ന്നാണ് ജീവനക്കാരിയുടെ കൈവശം പണം കൊടുത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here