തൃശൂര്‍: തൃശൂര്‍ പേര്‍ക്കുളത്ത് ഭിന്നശേഷിക്കാരനായ കുട്ടിക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്ക് . ഒമ്പത് വയസ്സുള്ള മുഹമ്മദ് ഫൈസലിനാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കേള്‍വിശേഷിയും സംസാരശേഷിയും ഇല്ലാത്ത കുട്ടിയാണ് മുഹമ്മദ് ഫൈസല്‍. നായ ആക്രമിച്ചപ്പോള്‍ കുട്ടിക്ക് കരയാന്‍ കഴിയാത്തതിനാല്‍ ആക്രമണവിവരം അറിയാന്‍ വൈകി. യാദൃശ്ചികമായാണ് ആക്രമണം അയല്‍ക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.

കുട്ടിയുടെ മാതാപിതാക്കളും ഭിന്നശേഷിയുള്ളവരാണ്. ഒരു സഹോദരിക്ക് മാത്രമാണ് സംസാരശേഷിയുള്ളത്.

 

തെരുവ് നായയുടെ കുഞ്ഞ് ഇന്നലെ വണ്ടി ഇടിച്ച് ചത്തിരുന്നു. ഇതിനു ശേഷം അക്രമാസക്തയായ നായ വാഹനങ്ങള്‍ക്ക് പിന്നാലെ ഓടുകയും ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here