ഫെബ്രുവരി 18ന് നടക്കുന്ന യുവവേദിയിലാണ് ‘യൂത്ത് ആന്റ് മൈഗ്രേഷന്‍’ എന്ന വിഷയത്തില്‍ തരൂര്‍ സംസാരിക്കുക. മാര്‍ത്തോമാ സഭ യുവജന സഖ്യത്തിന്റെ ആവശ്യപ്രകാരമാണ് തരൂര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുക.

കോട്ടയം: ‘ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ’യെന്ന് താന്‍ പറഞ്ഞത് ഏതെങ്കിലും ഒരു നേതാവിനെ ലക്ഷ്യമിട്ടല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പ്രതിപക്ഷ നേതാവിനെ ഉദ്ദേശിച്ചായിരുന്നോ പരാമര്‍ശമെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരുനായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടായെന്ന് 80 വര്‍ഷം മുന്‍പ് മന്നത്ത് പത്മനാഭന്‍ പറഞ്ഞത് രാഷ്ട്രീയത്തില്‍ വന്നശേഷം ഇപ്പോള്‍ താന്‍ അനുഭവിക്കുകയാണെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. പെരുന്നയില്‍ മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിലായിരുന്നു പരാമര്‍ശം. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി തന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. 15 വര്‍ഷമായി കേരളമാണ് തന്റെ കര്‍മ്മ ഭൂമിയെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെ കുറിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞ പ്രശംസയ്ക്ക് നന്ദിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. മന്നം ജയന്തി നന്നായി നടന്നതില്‍ സന്തോഷമെന്നും വേണുഗോപാല്‍ പറഞ്ഞു.

 

അതേസമയം, ശശി തരൂര്‍ അടുത്ത മാസം നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനിലും പങ്കെടുക്കും. ഫെബ്രുവരി 18ന് നടക്കുന്ന യുവവേദിയിലാണ് ‘യൂത്ത് ആന്റ് മൈഗ്രേഷന്‍’ എന്ന വിഷയത്തില്‍ തരൂര്‍ സംസാരിക്കുക. മാര്‍ത്തോമാ സഭ യുവജന സഖ്യത്തിന്റെ ആവശ്യപ്രകാരമാണ് തരൂര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുക.

സാമുദായിക സംഘടനകളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തരൂര്‍ കൂടുതല്‍ പരിപാടികളില്‍ എത്തുന്നത്. നേരത്തെ മലബാര്‍ പര്യടനത്തിനിടെ പാണക്കാട് കുടുംബത്തിലും തലശേരി അതിരൂപതയിലും സന്ദര്‍ശനം നടത്തിയിരുന്നു. കോട്ടയത്ത് എത്തിയ സമയത്തും മത സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here