ക്വീന്‍സ്ലാന്‍ഡ്: ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ രണ്ട് ഹെലികോപ്ടറുകള്‍ പറക്കലിനിടെ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. തിങ്കളാഴ്ച പ്രദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ഗോള്‍ഡ് കോസ്റ്റിനു സമീപമുള്ള മറൈന്‍ തീം പാര്‍ക്കിന് അടുത്താണ് അപകടമുണ്ടായത്. സ്‌കൂളുകള്‍ക്ക് വേനല്‍ക്കാല അവധിയായതിനാല്‍ നിരവധി പേര്‍ കുടുംബസമേതം ഈ സമയം പാര്‍ക്കിലുണ്ടായിരുന്നു.

ആകാശത്തുണ്ടായിരുന്ന കൂട്ടിയിടിയെ കുറിച്ച അന്വേഷഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യുറോ ചീഫ് കമ്മീഷണര്‍ ആഗ്നസ് മിച്ചല്‍ അറിയിച്ചു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അവര്‍ തയ്യാറായില്ല. എട്ടാഴ്ചയ്ക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

 

ഇടിയുടെ ആഘാതത്തില്‍ ഒരുഹെലികോപക്ടര്‍ നിലത്തുവീണ് പൂര്‍ണ്ണമായും തകര്‍ന്നു. ഇതില്‍ 13 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് ക്വീന്‍സ്ലാന്‍ഡ് ആംബുലന്‍സ് സര്‍വീസ് പറയുന്നത്. രണ്ടാമത്തെ ഹെലികോപ്ടറിന്റെ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ന്നുവെങ്കിലും അത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here