തിരുവനന്തപുരം: കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്സായ യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. 429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കടകള്‍ അടപ്പിച്ചത്, 8 ഹോട്ടലുകള്‍ . ഓപറേഷന്‍ ഹോളിഡേ എന്ന പേരിലാണ് പരിശോധന പടത്തിയത്. തിരുവനന്തപുരത്ത് ബുഹാരി ഹോട്ടലിലെ പരിശോധന ഉടമകള്‍ തടഞ്ഞു. പൊലീസ് സംരക്ഷണയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പിന്നീട് ഹോട്ടല്‍ പൂട്ടിച്ചു. ഹോട്ടൽ വൃത്തിഹീനം ആണെന്നും പർച്ചേസ് ലൈസൻസ് സൂക്ഷിച്ചിട്ടില്ലത്തതുമായി കണ്ടെത്തി. മുൻപും പലതവണ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ ബുഹാരി ഹോട്ടൽ പൂട്ടിയിട്ടുണ്ട്.

 

ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. തൃശൂരില്‍ 21 ഹോട്ടലുകളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ആലപ്പുഴയില്‍ നാലുഹോട്ടലുകള്‍ പൂട്ടിച്ചു. അഞ്ചുഹോട്ടലുകള്‍ക്ക് നോട്ടിസ് നല്‍കി, ആറെണ്ണത്തിന് പിഴ ശിക്ഷയും.

LEAVE A REPLY

Please enter your comment!
Please enter your name here