തൃശൂര്‍: തളിക്കുളത്ത് സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. തളിക്കുളം സ്വദേശി ഷാജിദ ആണ് കൊല്ലപ്പെട്ടത്. കേസില്‍ വലപ്പാട് സ്വദേശി ഓട്ടോ ഡ്രൈവറായ ഹബീബിനെ അറസ്റ്റ് ചെയ്തു. ഷാജിദയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്നുളള വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണം. ഇരുവരും ഉറ്റ സുഹൃത്തുകളായിരുന്നു.
രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിന് കൈമാറിയത്. ഇയാളുടെ പക്കല്‍നിന്ന് സ്വര്‍ണം കണ്ടെടുത്തു. ഷാജിദയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.