കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ ഐഎസ്എൻ ബയർ പയനിയർ അവാർഡിന് ഡോ. കെ വി ജോണി അർഹനായി. ഇന്ത്യയിലെ അവയവമാറ്റ ശസ്ത്രക്രിയ രംഗത്തെ അതുല്യ സംഭവനകൾക്കാണ് അംഗീകാരം.
അര നൂറ്റാണ്ട് മുൻപ് 1971 ഫെബ്രുവരി രണ്ടിന് ഡോ. കെ വി ജോണിയുടെയും ഡോ മോഹൻ റാവുവിന്റെയും നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. വെല്ലൂർ മെഡിക്കൽ കോളജിൽ നടന്ന ആ ശസ്ത്രക്രിയയിൽ കോയമ്പത്തൂർ സ്വദേശിയിലാണ് വൃക്ക മാറ്റിവച്ചത്. ഇന്ത്യയിലും വിദേശത്തുമായി വിവിധ ആശുപത്രികളിൽ വൃക്കമാറ്റ ശസ്ത്രക്രിയ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ വൈസ് ഡീൻ ആയി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതും ഡോ കെ വി ജോണിയുടെ നേതൃത്വത്തിലാണ്. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ വൃക്കരോഗ വിഭാഗത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ആശുപത്രി ഡയറക്ടറാണ്. ഭാര്യ ഡോ. മോളി ജോണി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം ചീഫ് ആണ്.

ഡോ. കെ വി ജോണി

LEAVE A REPLY

Please enter your comment!
Please enter your name here