തൃശൂര്‍: കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കസഭ. ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധനവുമില്ലാത്ത നാടായി കേരളം മാറിയിരിക്കുന്നുവെന്ന് തൃശൂര്‍ അതിരൂപതാ മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. കൂടാതെ, സര്‍ക്കാരിനെതിരെ വിഴിഞ്ഞ വിഷയവും, പിന്‍വാതില്‍ നിയമനങ്ങളും ബഫര്‍സോണും തുടങ്ങിയ സംഭവങ്ങളെ നിരത്തിയാണ് സംസ്ഥാനസര്‍ക്കാരിനെ ഇവര്‍ രൂക്ഷമായി വിമര്‍ശിച്ചത്.

‘കത്തോലിക്കസഭയുടെ പുതുവര്‍ഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് എഴുതിയിരിക്കുന്നത്. സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം ആരംഭിക്കുന്നത്.

 

കൂടാതെ,ജനക്ഷേമം നോക്കാതെയുളള സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളുടെ സമാധാനം തല്ലിക്കെടുത്തുന്നു, ജനങ്ങളെ ദ്രോഹിക്കുന്നതിനു വേണ്ടിയുളള നടപടികള്‍ ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു. കൂടാതെ, മന്ത്രിമാരായും ഉപദേശകരായും സെക്രട്ടറിമാരായി ഒരോന്നും ജനങ്ങളെ തീ തീറ്റിക്കാന്‍ കടന്നുവരുന്നുയെന്നും ലേഖനത്തില്‍ പറയുന്നു.

ആരൊക്കെ വന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയെന്ന അവസ്ഥക്കോ, നവകേരളം സാധ്യമാകുമോയെന്ന ചോദ്യങ്ങളോടെയാണ് ലേഖനം പരിവസാനിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here