കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 36 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഗുരുതരമായ വീഴ്ച വരുത്തിയ ആറ് ഹോട്ടലുകള്‍ പൂട്ടിച്ചു.

എ വണ്‍ ഫോര്‍ട്ട് കൊച്ചി, കായീസ് മട്ടാഞ്ചേരി, സിറ്റി സ്റ്റാര്‍ മട്ടാഞ്ചേരി, ഷേബ ബിരിയാണി കാക്കനാട്, ഗുലാന്‍ തട്ടുകട ഇരുമ്പനം, മജിലീസ് നോര്‍ത്ത് പറവൂര്‍ എന്നിവയാണ് അടപ്പിച്ചത്. ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ അടപ്പിച്ചത്. കായീസ് ഹോട്ടലിലെ ബിരിയാണിയില്‍ പഴുതാരയെ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here