ന്യുഡല്‍ഹി: ജമ്മു കശ്മീരില്‍ അധ്യാപിക രജ്‌നി ബാല അടക്കമുള്ളവരുടെ കൊലപാതകവുമായി ബന്ധമുള്ള ലഷ്‌കറെ തോയിബ പ്രവര്‍ത്തകന്‍ അര്‍ബാസ് അഹമ്മദ് മീറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി. 1967ലെ യുഎപിഎ നിയമം (35) പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

കുല്‍ഗാമില്‍ അധ്യാപിക രജ്‌നി ബാലയെ വധിച്ചത് അടക്കമുള്ള കൊലപാതകങ്ങളില്‍ മുഖ്യ സൂത്രധാരില്‍ ഒരാളാണ് അര്‍ബാസ് അഹമ്മദ് മീര്‍ എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കശ്മീര്‍ താഴ്‌വരയില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതിലും അര്‍ബാസ് അഹമ്മദ് മീറിന് പങ്കുണ്ട്. അനധികൃതമായി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും അതിര്‍ത്തി കടത്തിക്കൊണ്ടുവരുന്നതിലും ഇയാള്‍ക്കു പങ്കുണ്ടെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

 

2022 മേയ് 31ന് ഗോല്‍പാറയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ജോലിക്കിടെയാണ് രജ്‌നി ബാലയെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. കുല്‍ഗാമിലെ ഗുള്‍ബാല്‍ സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് മീറിന്റെ മകനാണ് അര്‍ബാസ് അഹമ്മദ് മീര്‍.

LEAVE A REPLY

Please enter your comment!
Please enter your name here