തൃശൂര്‍: നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത് പോലീസ് ഉദ്യോഗസ്ഥന്‍. തൃശൂര്‍ റൂറല്‍ പൊലീസിലെ എഎസ്ഐ സാന്റോ അന്തിക്കാട് ആണ് പ്രവീണിനെ നായകനാക്കി സിനിമ സംവിധാനം ചെയ്തത്. പ്രവീണ്‍ റാണയുടെ നിക്ഷേപ പദ്ധതികള്‍ തട്ടിപ്പാണെന്ന് തൃശൂര്‍ സിറ്റി പോലീസിലെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനു ശേഷമാണ് ‘ ചോരന്‍’ എന്ന പേരില്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്തത്. ഈ വിവരം മേലുദ്യോഗസ്ഥര്‍ അറിഞ്ഞതോടെ തൃശൂര്‍ റൂറല്‍ പോലീസ് ആസ്ഥാനത്തുനിന്ന് സാന്റോയെ വലപ്പാട്ടേയ്ക്കു മാറ്റി. സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയായിരുന്നു സാന്റോയുടെ സ്ഥലമാറ്റം.

 

പോലീസ് സര്‍വീസില്‍നിന്ന് വിരമിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രഭാകരന്‍, എസ്ഐ രാജന്‍ തുടങ്ങി പ്രവീണ്‍ റാണയുടെ സ്റ്റാഫായി മാറിയ നിരവധി പോലീസുക്കാരുണ്ട്.

പ്രവീണ്‍ റാണയെ പ്രതിയാക്കി തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, കുന്നംകുളം സ്റ്റേഷനുകളിലായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 22 കേസുകളാണ്. ഒരു ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ തട്ടിയെന്നാണ് പരാതികള്‍. വീടും ഓഫീസുകളും പോലീസ് റെയ്ഡ് ചെയ്തെങ്ങിലും റാണയെ പിടികൂടാനായിട്ടില്ല. റാണ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here