50 കിടക്കകള്‍ ഉളള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയും, പരമാവധി വേതനം 30,000 രൂപയും ആയിട്ടാണ് 2018 ല്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ ഇതിനെതിരെ നഴ്‌സുമാരും, മാനേജ്‌മെന്റും വ്യത്യസ്ത ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

നഴ്‌സുമാരുടെ മിനിമം വേതനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന സുപ്രധാനമായ ഉത്തരവുമായി ഹൈക്കോടതി. നഴ്‌സുമാരുടേയും, ആശുപത്രി മാനേജ്‌മെന്റിന്റേയും അഭിപ്രായങ്ങള്‍ അറിഞ്ഞതിന് ശേഷം വേതനം പുനപരിശോധിക്കാനാണ് കോടതി നിര്‍ദ്ദേശം. 2018 ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുനപരിശോധിക്കുന്നത്. കോടതി ഇതിനായി മൂന്ന് മാസം കാലയളവ് അനുവദിച്ചിട്ടുണ്ട്.

50 കിടക്കകള്‍ ഉളള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയും, പരമാവധി വേതനം 30,000 രൂപയും ആയിട്ടാണ് 2018 ല്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ ഇതിനെതിരെ നഴ്‌സുമാരും, മാനേജ്‌മെന്റും വ്യത്യസ്ത ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

സര്‍ക്കാര്‍ സര്‍വ്വീസിലെ ഒരു നഴ്‌സിന്റെ ശമ്പളം 39,300 രൂപയാണെന്നും സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്കും ഈ രീതിയിലേക്ക് വേതനം ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് വീണ്ടും നഴ്‌സുമാര്‍ സമരത്തിലേക്കിറങ്ങുമ്പോഴാണ് കോടതി ഇത്തരമൊരു തീരുമാനമായി എത്തിയിരിക്കുന്നത്. മാനേജ്‌മെന്റുകളോട് ചോദിക്കാതെയാണ് സര്‍ക്കാര്‍ മിനിമം വേതനം പ്രഖ്യാപിച്ചതെന്ന ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവിഭാഗങ്ങളുമായി കൂടിയാലോചിച്ച് വേതനം പുതുക്കി നിശ്ചയിക്കാന്‍ പദ്ധതിയിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here