ന്യൂഡൽഹി: ബി ബി സിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യ’ന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇന്ത്യൻ സമയം പുലർച്ചെ രണ്ട‌രയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് രണ്ടാം ഭാഗത്തിന്റെ ഇതിവൃത്തം.കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതടക്കം രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാ‌ർ മരവിപ്പിച്ചതും രണ്ടാം ഭാഗത്തിൽ പരാമർശിക്കുന്നുണ്ട്. ബി ബി സിയുടെ ഇന്ത്യ, ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തിൽ ഗുജറാത്ത് വംശഹത്യയെക്കുറിച്ചാണ് പരാമർശിക്കുന്നത്.അതേസമയം, ബി ബി സിയുടെ വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം കേരളത്തിൽ ഇന്നും തുടരും. വിവാദ ഡോക്യുമെന്ററി എൽ ഡി എഫും യു ഡി എഫും രാഷ്ട്രീയ ആയുധമാക്കുകയും അതിനെ നേരിടാൻ ബി ജെ പി രംഗത്തിറങ്ങുകയും ചെയ്തത് കേരളത്തിൽ പുതിയ കോലാഹലത്തിന് വഴിതുറന്നിരിക്കുകയാണ്.കലാപകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ ന്യൂനപക്ഷവിരുദ്ധനായി ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രചാരണം കേരളത്തിൽ തങ്ങൾക്ക് ഗുണകരമാകുമെന്നാണ് എൽ ഡി എഫും യു ഡി എഫും ചിന്തിക്കുന്നത്. എസ് എഫ് ഐയുടെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരം ഗവ. ലാ കോളേജിലാണ് ആദ്യമായി ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നത്. തൃശൂരിൽ യൂത്ത് കോൺഗ്രസും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസും കെ എസ് യുവുമടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. പൂജപ്പുരയിൽ നടത്തിയ ഡോക്യുമെന്ററി പ്രദ‌ർശനം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച ബി ജെ പി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇവർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.അതിനിടെ, ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഒ​മ്പ​ത് ​മ​ണി​ക്ക് ​പ്ര​ദ​ർ​ശ​നം​ ​നി​ശ്ച​യി​ച്ചി​രു​ന്ന ജെ എ​ൻ യു​വി​ൽ​ ​ഹോ​സ്റ്റ​ലി​ൽ​ ​അ​ട​ക്കം​ ​വൈ​ദ്യു​തി​യും​ ​ഇ​ന്റ​ർ​നെ​റ്റും​ ​വി​ച്ഛേ​ദി​ച്ചത് വലിയ പ്രതിഷേധമുണ്ടാക്കി. പിന്നാലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ ​ഫ​യ​ലു​ക​ൾ​ ​മൊ​ബൈ​ലി​ൽ​ ​കൂ​ട്ട​മാ​യി​രു​ന്നു​ ​ക​ണ്ടു.​ ​പ്ര​ദ​ർ​ശ​നം​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ക​മ്മ്യൂ​ണി​റ്റി​ ​സെ​ന്റ​റി​ൽ​ ​മ​ഫ്ടി​ ​പൊ​ലീ​സ് ​എ​ത്തി. ഹൈ​ദ​രാ​ബാ​ദ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഫ്ര​റ്റേ​ണി​റ്റി​ ​മൂ​വ്മെ​ന്റും ​ഡോ​ക്യു​മെ​ന്റ​റി​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.​

LEAVE A REPLY

Please enter your comment!
Please enter your name here