ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിളിക്ക് കൊടുത്തത് ചിന്ത ജെറോം അല്ലെന്ന് വിവരം. ഓണ്‍ലൈനില്‍ വന്ന ലേഖനം കോപ്പി അടിച്ചപ്പോള്‍ പറ്റിയ അബദ്ധണാണ് സംഭവമെന്ന് വ്യക്തമായതായാണ് സൂചന. പിഎച്ച്ഡി നേടാനായി ഓണ്‍ലൈനില്‍ വന്ന ലേഖനം അതേപടി പകര്‍ത്തി എഴുതിയപ്പോള്‍ പറ്റിയ അശ്രദ്ധയാണ് വാഴക്കുല വിവാദത്തിന് കാരണമായത്. 2010 ല്‍ ബോധി കോമണ്‍സ് എന്ന വെബ്സൈറ്റില്‍ വന്ന ലേഖനമാണ് ചിന്ത ജെറോം അതേപടി കോപ്പി അടിച്ചത്.

എന്നാല്‍ ഈ ലേഖനത്തില്‍ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്നാണ് എഴുതിയിരുന്നത്. ഈ തെറ്റ് കോപ്പി അടിച്ച് പ്രബന്ധം തയ്യാറാക്കിയപ്പോള്‍ അതിലും കടന്ന് കൂടുകയായിരുന്നു. ബോധി കോമണ്‍സ് എന്ന സൈറ്റില്‍ വന്ന ലേഖനത്തില്‍ വൈലോപ്പിള്ളി എന്നെഴുതിയതിലും തെറ്റുണ്ട് ആ തെറ്റ് ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലുമുണ്ടെന്ന് കണ്ടെത്തി. ‘വൈലോപ്പിള്ളി’ എന്നതിന് പകരം ‘വൈലോപ്പള്ളി’ എന്നാണ് ചിന്ത എഴുതിയിരിക്കുന്നത്. ഈ തെറ്റ് തന്നെയാണ് 2010 ല്‍ ബോധി കോമണ്‍സ് പബ്ലിഷ് ചെയ്ത ലേഖനത്തിലും ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here