കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടാനും കോടതി പറഞ്ഞു. കൂടാതെ, ബുധനാഴചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റുവഴി അന്വേഷിക്കാന്‍ കോടതി പറഞ്ഞു.

പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. ബഡ്ജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്. അതിനിടെ കെഎസ്ആര്‍ടിസിക്കുളള സര്‍ക്കാര്‍ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here