ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുളള ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഡോക്യുമെന്ററിയും 2022 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ബിബിസി രാജ്യത്ത് നിരോധിക്കണമൊന്നവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തളളി. യാതൊരു കാര്യമില്ലാത്ത ഹര്‍ജി എന്നു വിലയിരുത്തിയാണ്, ജസ്റ്റിസുമാരായ സജ്ഞീവ് ഖന്ന,എംഎം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നേതാവ് നല്‍കിയ ഹര്‍ജിയാണ് തളളിയത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് എതിരെ ബിബിസി ഡോക്യുമെന്ററി രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. ബിബിസിക്ക് രാജ്യത്ത് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. രാജ്യത്തിനകത്ത് ബിബിസി ഇന്ത്യയുടെ പ്രവര്‍ത്തനവും നിരോധിക്കണമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here