കൊച്ചി: സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈന്‍ അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കി. സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ മാത്രമാണ് അതിന് ഉത്തരവാദിയും അദേഹത്തിന്റെ ഉത്തരവാദിത്തം ഉണ്ടെന്ന് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. നമ്മുടെ റോഡുകളുടെ അവസ്ഥ വളരെ ദയനീയമാണെന്നും കോടതി വ്യക്തമാക്കി. സീബ്രാലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പോലീസ് ജീപ്പിടിച്ച് കണ്ണൂര്‍ സ്വദേശിനി മരിച്ചിരുന്നു. ഈ സംഭവത്തില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 48.32 ലക്ഷം അനുവദിച്ച അപ്പീല്‍ കോടതി തളളിയിരുന്നു.

എന്നാല്‍ യാത്രക്കാരിയുടെ അശ്രദ്ധ കാരണമായിരുന്നു അത്തരത്തിലൊരു അപകടമെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്‍ഷുറന്‍സ് വകുപ്പിന്റെ അപ്പീല്‍.

 

ഇന്ന് രാവിലെ കൊച്ചി നഗരത്തില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. വൈപ്പിന്‍ സ്വദേശി ആന്റണി(46) യാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here